മൗനമായി..... Read Count : 107

Category : Poems

Sub Category : N/A
മൗനമായി..........

സായാഹ്ന സാനുവിൽ 
മറഞ്ഞൊരോമൽ   മലരിനെ
തേടി  ഞാൻ അലയവേ,
നിൻ  ഗന്ധമറിഞ്ഞു  ഞാൻ 
നിൻ  അരികത്തണയാൻ കൊതിച്ചു
വിളിപ്പൂ  ഞാൻ   നിൻ  -സ്വരത്തിനായി
എന്നിട്ടും  എന്തേ  നീയിന്നും-മൗനയായി
ഇരു കാലികൾ  തൻ-
  കലഹങ്ങൾക്കിടയിലും   നിൻ  
ചുണ്ടിലെന്തേ  പുഞ്ചിരി  വിരിയുന്നു
മനസ്സിൽ  മണിച്ചിമിഴിൽ   നീ
വസിക്കവേ   എങ്ങു  നീ പോയി
 ഹിമ കണമായി   നീ -
 വിദൂരത്തെങ്ങോ  പോയി  മറയവേ
സ്വയം  അഗ്നി ചൂളയിൽ -
 എരിഞ്ഞടങ്ങുന്ന   നിൻ മൗനം 
  മനസ്സിൻ്റെ  തേങ്ങലോ?

Comments

  • No Comments
Log Out?

Are you sure you want to log out?