അതിജീവിക്കാം [ഗാനം% Read Count : 26

Category : Poems

Sub Category : N/A
അതിജീവനത്തിനായ് അകലങ്ങൾ കാക്കാം
അണുവിൻ കണങ്ങളെ യറുതി വരുത്താം
ഒരുമതൻ സ്നേഹവലയങ്ങൾ തീർക്കാം
മദമത്സരങ്ങൾ വെടിഞ്ഞുണർന്നീടാം

മരുഭൂവിൽ വീണുഴന്നീടുന്നവർക്കും
മറുനാട്ടിലദ്ധ്വാനിച്ചീടുന്നനവർക്കും
കരുണതൻ മാനസദീപം തെളിച്ചും
ഇരുകയ്യും കൂപ്പിനാം സ്വാഗതമേകാം,

ഉയിരുമറന്നീ രണത്തിലണിചേരും
സഹജരാം സോദരപോരാളികൾക്കും
അരുളുക ആയിരമാത്മപ്രണാമം ,
അവികല സ്നേഹത്തിൻ  പുഷ്പമാല്യങ്ങൾ


  കാാളികാവ് പി.കൃഷ്ണണകുമാർComments

  • അതിജീവിക്കാം

    May 08, 2020

Log Out?

Are you sure you want to log out?