Title 010 Read Count : 73

Category : Books-Fiction

Sub Category : Romance
ഒരിക്കൽ പള്ളി ദർസിൽ താമസിച്ചു  പഠിക്കുകയായിരുന്നു ഔക്കു. അവന്റെ സ്ഥലം കോഴിക്കോട് ആയിരുന്നു .ഒരു ദിവസം അവൻ കോളേജ് വിട്ട് പള്ളിയിൽ എത്തി. അങ്ങനെ പതിവ്പോലെ അവന്റെ  നിസ്കാരം കഴിഞ്ഞു അവൻ റൂമിലേക്ക്‌ പോയി. അങ്ങനെ വഴികുന്നേരത്തെ ചായ കുടിച്ചു. അങ്ങനെ കുളിയും കഴിഞ്ഞു അവൻ ഫോൺ എടുത്തു. എന്നിട്ട് ആദ്യം അവൻ ഉമ്മാനെ വിളിച്ചു. ഉമ്മയോട് കുറച്ചു നേരം സംസാരിച്ചു. എന്നിട്ട് അവൻ വാട്സ്ആപ്പ് എടുത്തു നോക്കി അങ്ങനെ ഒരു ഇസ്ലാമിക്‌ ഗ്രൂപ്പിൽ കേറി മെസ്സേജ് ഒക്കേ വായിച്ചു അങ്ങനെ അവൻ ആ ഗ്രൂപ്പിൽ നിന്നും ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു. അവളുടെ പേര്, സ്ഥലം ഒക്കെ ചോദിച്ചു. അതേപോലെ തിരിച്ചു അവനോടും  ചോദിച്ചു. അപ്പോൾ അവനും മറുപടി കൊടുത്തു. അവളുടെ പേര് മറിയ എന്നായിരുന്നു സ്ഥലം മലപ്പുറത്തും. അങ്ങനെ അവളുമായി കുറച്ചു കാലം അവൻ മെസ്സേജ് അയച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവളോട്‌ ചാറ്റിങ് ചെയ്തു സമയം പോയത് അറിഞ്ഞില്ലായിരുന്നു. അവന് 6:15ന് തായെ പള്ളിയുടെ ഉള്ളിൽ കേറേണ്ട തായിരുന്നു. എന്നാൽ അവൻ ഇറങ്ങാൻ 5 മിനുട്ട് വഴികി. അവനെ ഉസ്താദ് കണ്ടു. എന്നിട്ട് ബാങ്ക് കൊടുക്കുന്നത് വരെ അവനെ നിപ്പിച്ചു. അങ്ങനെ നിസ്കാരം കഴിഞ്ഞു എല്ലാരു മുകളിലേക്കു ഓതാൻ വേണ്ടി പോയി. അങ്ങനെ അത് കഴിഞ്ഞു ഇശാഅ ബാങ്ക് കൊടുത്തു. അങ്ങനെ തായെ നിസ്കരിക്കാൻ വേണ്ടി ഇറങ്ങി.  അങ്ങനെ നിസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വേണ്ടി എല്ലാരും വീട്ടിലേക് പോവാൻഇറങ്ങി. അപ്പോൾ അവൻ ആരും കാണാതെ അവന്റെ ഫോൺ എടുക്കാൻ പോയി. വഴികുന്നേരം വരെ ഫോൺ ഉപയോഗിക്കാൻ പാടുള്ളു അതുകൊണ്ടാണ് അവൻ ആരും കാണാതെ പോയി എടുത്തത്. അങ്ങനെ അവൻ മറിയെനോട് മെസ്സേജ് അയച്ചു കൊണ്ട് നടന്നു പോയി. വീട്ടിൽ എത്തി അവിടെ ഉള്ള ഉപ്പാനോട് സലാം പറഞ്ഞു ഉള്ളിൽ കേറി. അപ്പോൾ അവിടെ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ചു അവരോടു സലാം പറഞ്ഞു അവിടുന്ന് പള്ളിയിലേക്ക് മടങ്ങി. അപ്പോളും അവൻ അവളോട്‌ സംസാരിക്കുകയായിരുന്നു. അങ്ങനെ അവർ പ്രണയത്തിലായി. അപ്പോൾ അവൻ അവളോട്‌ ചോദിച്ചു : നീ മരണം വരെ എന്റെ കൂടെ ഉണ്ടാകുമോ?  എന്ന് . അപ്പോൾ അവൾ പറഞ്ഞു :തീർച്ചയായും ഞാൻ കൂടെ ഉണ്ടാകുമെന്ന്. 

                             അങ്ങനെ റമദാൻ മാസമടുത്തു അപ്പോൾ അവന് കൊല്ലത്തിൽ ഉണ്ടാകുന്ന ലീവ് ആയിരുന്നു അത്. അപ്പൊ അവൻ നല്ല സന്തോഷത്തിലായിരുന്നു. അങ്ങനെ പിറ്റേ ദിവസം ആയിരുന്നു ലീവ്. അവൻ വീട്ടിലേക് പോവാൻ ഒരുങ്ങി നിന്നു. അങ്ങനെ പിറ്റേ ദിവസമായപ്പോൾ അവൻ ഉസ്താദിന് സലാം പറഞ്ഞു അവിടുന്ന് മടങ്ങി. അങ്ങനെ വഴികാതെ അവൻ റയിൽവേസ്റ്റേഷനിൽ എത്തി. അവൻ ട്രെയിൻ ടിക്കറ്റ് എടുത്തു. അവന്റെ ട്രെയിൻ വന്നു അപ്പോൾ അവൻ മറിയക് മെസ്സേജ് അയക്കുകയായിരുന്നു. അവൻ ട്രെയിൽ കേറി അങ്ങനെ അവന്റെ സ്റ്റോപ്പിൽ എത്തി. അവന് അവിടുന്നു പെട്ടന്ന് ബസ്സ് കിട്ടി. അവൻ വീട്ടിലേക് വേഗം എത്താൻ ആഗ്രഹിച്ചു അങ്ങനെ അവൻ വീട്ടിൽ എത്തി. എന്നിട്ട് ഉമ്മാനോട് സലാം പറഞ്ഞു വീട്ടിൽ കേറി. എന്നാലും അവൻ ഫുൾ സമയവും ഫോണിൽ ആയിരുന്നു. അങ്ങനെ അവൾ അവനെ ഇടക്കൊക്കെ വിളിക്കാൻ തുടങ്ങി.  അങ്ങനെ പെരുന്നാളൊക്കെ കഴിഞ്ഞു ദർസ് തുറക്കാനായി.പിന്നെ അവന് അവിടെ പോവാൻ മടി പിടിച്ചു മാത്രമല്ല അവന് അവിടുന്ന് ഒഴിഞ്ഞു. പിന്നെ അവളുമായി അവൻ കൂടുതൽ പ്രണയതി ലായി. അങ്ങനെ ഇവരുടെ പ്രണയം രണ്ട് വർഷം പൂർത്തിയായി. അങ്ങനെ ഒരു ദിവസം അവൾക് ഒരു ആലോചന വന്നു എന്നാൽ ചെറുക്കന് അവളെ ഇഷ്ടപ്പെട്ടു. അപ്പോൾ വഴികാതെ അവൾ കാര്യങ്ങളൊക്കെ ഉമ്മയോട് പറഞ്ഞു. എന്നാൽ അവളുടെ ഉമ്മ karyamaki2എടുത്തില്ല. എന്നാൽ ഈ കാര്യം അറിഞ്ഞ ഔക്കു ഷോക്ക് അടിച്ചത് പോലെ യായിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾക് ശേഷം അവളുടെ മെസ്സേജ് പതിയെ കുറയാൻ തുടങ്ങി. അങ്ങനെ കുറഞ്ഞതോട് കൂടി ഇപ്പൊ അവൾ മെസ്സേജ് പോലും അയക്കുന്നത് നിർത്തി. 

                         എന്നാൽ അവൾക് എന്തു പറ്റിയെന്നു ഔക്കുവിനു അറിയില്ലായിരുന്നു. എന്നാൽ ഔക്കുവിനു ഒരു കാര്യം മനസ്സിലായി പ്രണയം എന്നത് വെറും ഒരു ടൈം പാസ്സ് ആണെന്ന്. അവളുടെ വാക്കുകൾ വെറും കള്ളമായിരുന്നു എന്നും അവൻ അതിലൂടെ മനസ്സിലാക്കി. 

                           അല്ലെങ്കിലും ഈ പെണ്ണുങ്ങൾക് രണ്ട് മനസ്സാണ്. അവർ എത്ര പ്രണയിച്ചാലും ഒരുന്നാൾ അവർ നമ്മളെ വിട്ട് പിരിയും. 


                                               

Comments

  • supper

    Apr 18, 2020

Log Out?

Are you sure you want to log out?