തോന്നൽ Read Count : 20

Category : Diary/Journal

Sub Category : N/A

മുകളിലെ ബാൽക്കണിയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോളും..  കണ്ണുകൾ ഇടയ്ക്കിടെ വഴിയിലേക്ക്  ഉറ്റുനോക്കിയിരുന്നു..  

ആരെങ്കിലും ഒക്കെ വരും എന്നതിലുപരി  ഒറ്റപ്പെടൽ ഉള്ള് പൊള്ളിക്കാതിരിക്കാൻ... ... ഒരുപക്ഷെ എന്റെ ചിന്തകൾ നിനക്കറിയാത്തതാണ്.. ഒന്നും വേണം എന്ന് ഞാൻ ആവശ്യപ്പെടാറില്ല വാശി പിടിക്കാറില്ല.. അങ്ങനെ വാശി പിടിച്ചിരുന്നു എങ്കിൽ ഇന്ന് നീയും ഞാനും രണ്ട് ദിശനോക്കി തിരിഞ്ഞു നടന്നേനെ..  മാറ്റങ്ങൾ അനിവാര്യം ആണ്.. പക്ഷെ സ്നേഹിക്കുന്നവരെ ഒറ്റപ്പെടുത്തി എന്ത്‌ നേടിയാലും അതൊരുപക്ഷേ നിലനിന്നു പോവില്ല..  അല്ലെങ്കിൽ കുറെ നാളത്തേയ്ക്ക് ഒറ്റപ്പെടൽ ഉണ്ടാവും നീ നിന്റെ ജീവിതം കുറച്ചൂടി മാറ്റിവയ്ക്കണം.. ഞാൻ വരും വരെ കാത്തിരിക്കണം എന്ന് പറഞ്ഞ് പോകാം..  രണ്ടിനും ഇടയിൽ കുറച്ച് കുറച്ച് ഒറ്റപ്പെടുത്തി ഇടയ്ക്കിടെ ഭ്രാന്ത് പിടിപ്പിക്കുന്നത് എന്തിനാണ്...  

 

ചിലപ്പോൾ ഒന്നും മനസ്സിലാവാത്ത കഥയായി മാറിപ്പോകുന്നു ജീവിതം..  ഒരുപാട് പഠിച്ചു..  ഏറ്റവും കൂടുതൽ ക്ഷമയും.. വിശപ്പിന്റെ ആഴവും...  കൂടെ കണ്ണീർ എങ്ങിനെ എന്നും നെഞ്ചിനുള്ളിൽ സാഹചര്യം ഏൽപിക്കുന്ന മുറിവിന്റെ ആഴം പോലും എണ്ണാൻ കഴിയാത്തത് ആണെന്ന് പഠിച്ചു.. 

മോഹങ്ങൾക്ക് പിന്നിലെ യാതന എത്ര വരും എന്ന് പറയാതെ അറിഞ്ഞു.. ഒരുപക്ഷെ പറഞ്ഞിരുന്നെങ്കിൽ അതിന്റേതായ അർത്ഥത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല..  ഇനിയും ഇങ്ങനെ എത്ര എത്ര ഉള്ളിൽ ഉണ്ട്.. ഒരു പക്ഷെ ഇതൊക്കെയും നല്ലതിനേക്കാൾ ഉപരി ഒരിക്കൽ പൊട്ടിതെറിക്കാൻ പാകത്തിന് രൂപപ്പെട്ടിട്ടുണ്ടാവും.. ചില ജീവിതങ്ങൾ ഉണ്ട് ഇങ്ങനെ.. 

വിട്ടുപോകാതിരിക്കാൻ എന്തും ചെയ്യുന്നവർ.. 

സ്വന്തമായെന്നറിഞ്ഞാൽ  വിട്ട് പോകില്ല എന്നറിഞ്ഞാൽ.. ജീവിതം വെറും കഥകൾ ആണെന്ന് പഠിപ്പിച്ചു തരുന്നവർ.. 

 അതിൽ ഏത് ബന്ധങ്ങൾ ആണ് എന്ന് പറയാൻ കഴിയാത്ത അത്ര ജീവിതം മാറ്റാൻ കഴിയുന്നവർ..  ജീവിതം വേണ്ടിയിരുന്നില്ല എന്ന് തോന്നിക്കാൻ കഴിവുള്ളവർ.....


                        Mariya shany 

Comments

  • No Comments
Log Out?

Are you sure you want to log out?